മുസ്ലിമായി ജീവിക്കണമെന്ന് ഹാദിയ, ലവ് ജിഹാദെന്ന് രാഹുല്‍ ഈശ്വര്‍ | Oneindia Malayalam

2017-08-18 61

Rahul Easwar met Hadiya and released a short video in which she was heard speaking against her confinement at the house.

അതീവ സുരക്ഷയില്‍ കഴിയുന്ന ഹാദിയയുടെ വീട്ടിലെത്തി ഹിന്ദുത്വപ്രചാരകന്‍ രാഹുല്‍ ഈശ്വറിന്റെ സെല്‍ഫിയും വീഡിയോയും. കാഴ്ച്ചക്കാരായി പൊലീസ്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പെടെ ആരും ഹാദിയയുടെ വീട്ടില്‍ പ്രവേശിക്കരുതെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് രാഹുല്‍ ഈശ്വറിന്റെ കടന്നുകയറ്റം.
വീട്ടിലെത്തി ഹാദിയയുടെ പിതാവ് അശോകനോടും മാതാവ് പൊന്നമ്മയോടും സംസാരിച്ച രാഹുല്‍ ഈശ്വര്‍ ഇവരോടൊപ്പം നില്‍ക്കുന്ന സെല്‍ഫി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ലവ്ജിഹാദ് ടേപ്‌സ് എന്ന പേരില്‍ രാഹുല്‍ ഈശ്വര്‍ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Videos similaires